< Back
Oman
പ്രവാസ കൈരളി സാഹിത്യപുരസ്‌കാരം കെ.ആർ മീരക്ക്
Oman

പ്രവാസ കൈരളി സാഹിത്യപുരസ്‌കാരം കെ.ആർ മീരക്ക്

Web Desk
|
17 Jan 2023 10:12 AM IST

ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരിയും വയലാർ അവാർഡ് ജേതാവുമായ കെ.ആർ. മീരക്ക്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും വയലാർ അവാർഡും ലഭിച്ച ആരാച്ചാർ എന്ന നോവലാണ് അവാർഡിന് അർഹമായ കൃതി.

ജനുവരി 27ന് റൂവിയിലെ അൽ ഫലജ് ഹാളിൽ നടക്കുന്ന 'സർഗ്ഗസംഗീതം 2023' പരിപാടിയിൽ മലയാളം വിഭാഗം കൺവീനർ പി. ശ്രീകുമാർ കെ.ആർ മീരക്ക് പുരസ്‌കാരം സമ്മാനിക്കും. ചടങ്ങിൽ പിന്നണി ഗായകൻ ഉണ്ണി മേനോൻ നയിക്കുന്ന ഗാനമേള പരിപാടിയുടെ മുഖ്യആകർഷണം ആയിരിക്കും. ജനുവരി 28ന് മലയാള വിഭാഗം ഹാളിൽ സാഹിത്യ വിഭാഗം നയിക്കുന്ന സാഹിത്യ ചർച്ചയിലും കെ.ആർ മീര മുഖ്യാതിഥിയായി പങ്കെടുക്കും.

Similar Posts