
പ്രവാസി വെൽഫെയർ ‘ലേഡീസ് സ്പോർട്സ് ഫീസ്റ്റ' നാളെ
|സലാല: പ്രവാസി വെൽഫെയർ സലാലയിൽ സംഘടിപ്പിക്കുന്ന ‘ലേഡീസ് സ്പോർട്സ് ഫീസ്റ്റ സീസൺ 2’ നവംബർ 14 വെള്ളി നടക്കും. വൈകിട്ട് നാല് മുതൽ ഫാസ് അക്കാദമി മൈതാനിയിൽ നടക്കുന്ന സ്പോട്സ് ഫീസ്റ്റ മുൻ സംസ്ഥാന ഹാൻഡ്ബോൾ ടീമംഗം അഖില.പി.എസ് ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ പ്രവാസി വെൽഫയർ പ്രസിഡന്റ് അബ്‌ദുല്ല മുഹമ്മദ്, ഒ.അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംബന്ധിക്കും. ഗൂഗിൾ ലിങ്ക് വഴി നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള 18 വയസ്സിന് മുകളിലുള്ള വനിതകൾക്കായിട്ടാണ് സ്പോട്സ് ഫീസ്റ്റ സംഘടിപ്പിച്ചിട്ടുള്ളത്.
ഷോട്ട്പുട്ട്, റണ്ണിങ് റേസ്, സ്ലോ സൈക്ലിംഗ്, റിലേ, ടഗ് ഓഫ് വാർ തുടങ്ങി മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും എട്ടു വ്യക്തിഗത മത്സരങ്ങളുമാണ് നടക്കുകയെന്ന് കൺവീനർ സാജിത ഹഫീസ് പറഞ്ഞു. കഴിഞ്ഞവർഷം നടന്ന ഒന്നാം സീസൺ വനിതകളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ജനശ്രദ്ധ ആകർഷിച്ചിരുന്നു. തസ്‌റീന ഗഫൂർ, സജീബ് ജലാൽ, സബീർ പി.ടി, രവീന്ദ്രൻ നെയ്യാറ്റിൻകര, ആരിഫ മുസ്തഫ, തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.