< Back
Oman
Pravasi Welfare organized a solidarity meeting in Salalah
Oman

പ്രവാസി വെൽഫയർ സലാലയിൽ ഐക്യദാർഡ്യ സംഗമം സംഘടിപ്പിച്ചു

Web Desk
|
9 May 2025 10:03 PM IST

റസാഖ് പാലേരി ഓൺലൈൻ വഴി പരിപാടി ഉദ്ഘാടനം ചെയ്തു

സലാല: പ്രവാസി വെൽഫെയർ സലാലയിൽ സഹോദര്യ കേരള പദയാത്ര ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. നാടിന്റെ നന്മയ്ക്ക് നമ്മൾ ഒന്നാകണം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി കേരളത്തിൽ നടത്തുന്ന പദയാത്രക്ക് പിന്തുണ അർപ്പിച്ചു കൊണ്ടാണ് ഐക്യദാർഡ്യ സംഗമം സംഘടിപ്പിച്ചത്. പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പരിപാടി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. എല്ലാവിധ വംശീയ, വർഗീയ, വിദ്വേഷ പ്രവർത്തനങ്ങൾക്കെതിരെയും സഹോദര്യത്തിന്റെ പാതയിൽ ഐക്യപ്പെടണമെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചരിത്ര ഗവേഷകൻ എം.ജി.എസ് നാരായണൻ അനുസ്മരണ പ്രഭാഷണം വഹീദ് ചേന്ദമംഗല്ലൂർ നിർവഹിച്ചു. ചരിത്രത്തിന്റെ ഫാസിസ വൽക്കരണത്തിനെതിരെയും വളച്ചൊടിക്കലുകൾക്കെതിരെയും നിലപാടെടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സർഗവേദി നാടകമത്സരത്തിൽ പ്രവാസി വെൽഫെയറിന് വേണ്ടി നാടകം അവതരിപ്പിച്ച കലാകാരന്മാരായ മുഹമ്മദ് ശിഹാബ്, മുഹമ്മദ് ഫൈസൽ, അബ്ദുൽ ഗഫൂർ, നസീർ ബാബു, സലിം വി.കെ, സിംറ നസറിൻ, അംറ ഫതിം എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.

തസ്‌റീന ഗഫൂർ സ്വാഗതവും ഷജീർ ഹസൻ നന്ദിയും പറഞ്ഞു. സജീത ഹഫീസ്, അയ്യൂബ് വാലിയിൽ, മുസ്തഫ പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി.

Similar Posts