< Back
Oman
ഒമാനിൽ പ്രവാചക ജന്മദിനം ആഘോഷിച്ചു
Oman

ഒമാനിൽ പ്രവാചക ജന്മദിനം ആഘോഷിച്ചു

Web Desk
|
29 Sept 2023 12:49 AM IST

പ്രവാചക സ്മരണയിൽ ഒമാനിൽ നബിദിനം ആഘോഷിച്ചു. ഒമാനിൽ വിവിധ മുസ്ലിം പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ മൗലിദ് പരായണവും കുട്ടികൾക്കുള്ള കലാമത്സര പരിപാടികളും അരങ്ങേറി.

അൽ ആലം കൊട്ടാരത്തിലെ അൽ മൗലിദ് ഹാളിൽ നടന്ന ചടങ്ങിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ പ്രതിനിധീകരിച്ച് പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് അധ്യക്ഷത വഹിച്ചു.

രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സുൽത്താന്റെ സായുധ സേനയുടെയും റോയൽ ഒമാൻ പൊലീസിന്റെയും കമാൻഡർമാർ, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങളുടെ തലവൻമാർ, നിരവധി അണ്ടർ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

ഒമാനിൽ വിവിധ മുസ്ലിം പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ മൗലീദ് പാരയണങ്ങളും അന്നദാനങ്ങളും നടന്നു. വിവിധ സ്ഥലങ്ങളിൽ നടന്ന ആഘോഷ പരിപാടികളിൽ പ്രവാചക ജീവിതതിൽ നിന്നുള്ള മൂല്യങ്ങളും പാഠങ്ങളും ഉൾകൊള്ളാൻ എല്ലാവരും തയ്യാറാകണമെന്നും പ്രാസംഗികർ ഉൽബോധിപ്പിച്ചു. വരും ദിവസങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നബിദിന പരിപാടികൾ നടക്കും.

Similar Posts