< Back
Oman

Oman
നബിദിന സമ്മാനം; ഒമാനിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 162 പേർക്ക് മോചനം
|29 Sept 2023 1:01 AM IST
ഒമാനിൽ തടവുകാർക്ക് നബിദിന സമ്മാനം. നബിദിനത്തോടനുബന്ധിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖാണ് നിരവധിപേർക്ക് മാപ്പ് നൽകി വിട്ടയച്ചത്.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 162 പേർക്കാണ് ഒമാൻ സുൽത്താൻ മാപ്പ് നൽകിയിരിക്കുന്നത്. ഇതിൽ 94പേർ പ്രവാസികളുമാണ്. വിവിധ ആഘോഷ വേളകളിൽ ഒമാൻ ഇത്തരത്തിൽ നിരവധി തടവുകാരെ മോചിപ്പിച്ച് ആശ്വാസം പകരാറുണ്ട്.