< Back
Oman
പി.എസ്.കെ സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
Oman

പി.എസ്.കെ സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

Web Desk
|
31 Dec 2024 5:45 PM IST

സലാല: പാലക്കാട് ജില്ലക്കാരായ പ്രവാസികളുടെ സലാലയിലെ കൂട്ടായ്മയായ പാലക്കാട് സ്നേഹ കൂട്ടായ്മ സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വിമൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡോ:കെ.സനാതനൻ മുഖ്യാതിഥിയായിരുന്നു. പി.എസ്.കെ പ്രസിഡന്റ് നസീബ് വല്ലപ്പുഴ അധ്യക്ഷത വഹിച്ച പരിപാടി പി.എസ്.കെ ചെയർമാൻ സുധാകരൻ ഒളിമ്പിക് ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണം വൈസ് പ്രസിഡന്റ് ഖാസിം തൃത്താലക്ക് നൽകി ഡോ: കെ.സനാതനൻ നിർവ്വഹിച്ചു. ലോഗോ പ്രകാശനം റസാഖ് ചാലിശ്ശേരി നിർവഹിച്ചു.

വൈസ് ചെയർമാൻ അച്യുതൻ പടിഞ്ഞാറങ്ങാടി സ്വാഗതവും ട്രഷറർ ബാപ്പു വല്ലപുഴ നന്ദിയും പറഞ്ഞു. വിജയ് കരിങ്കല്ലത്താണി, കാസിം തൃത്താല, മനാഫ് പഴയ ലക്കിടി എന്നിവർ ആശംസകൾ നേർന്നു. മുഴു ദിന സംഗമത്തിൽ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. കലാ പരിപാടികൾക്ക് സഫിയ മനാഫ് നേത്യത്വം നൽകി.റിസാൻ അലനല്ലൂർ,അബു മാരായമംഗലം, വിജയകൃഷ്ണൻ മണ്ണാർക്കാട്, അലി ചാലിശ്ശേരി എന്നിവർ നേതൃത്വം നൽകി.

Related Tags :
Similar Posts