< Back
Oman
PSK Salalahs headquarters inaugurated
Oman

പി.എസ്.കെ സലാലയുടെ ആസ്ഥാന കേന്ദ്രം ഉദ്ഘാടനം ചെയ്തു

Web Desk
|
10 May 2025 4:45 PM IST

കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനനാണ് ഉദ്ഘാടനം ചെയ്തത്

സലാല: പാലക്കാട് സ്‌നേഹ കൂട്ടായ്മയുടെ (പി.എസ്.കെ) ആസ്ഥാന കേന്ദ്രം ഉദ്ഘാടനം ചെയ്തു. സലാല പബ്ലിക് പാർക്കിന് സമീപമുള്ള മീറ്റിങ്ങ് ഹാൾ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനനാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പി.എസ്.കെ. പ്രസിഡന്റ് നസീബ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. പാലാക്കാട് നിവാസികൾക്ക് ഒത്തുചേരാനും സംവദിക്കാനും ഈ കേന്ദ്രം ഉപയോഗപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ സലാല മുൻ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, മാധ്യമ പ്രവർത്തകൻ കെ.എ. സലാഹുദ്ദീൻ, ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി എന്നിവർ ആശംസകൾ നേർന്നു. സഫിയ മനാഫ്, അച്ചുതൻ പടിഞ്ഞാറങ്ങാടി, റസാഖ് ചാലിശ്ശേരി എന്നിവർ സംസാരിച്ചു. അതിഥികൾക്ക് ഷമീർ മാനുക്കാസ് മൊമന്റോ സമ്മാനിച്ചു.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രാർത്ഥനയർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്. പി.എസ്.കെ. സെക്രട്ടറി നിയാസ് സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു. ഷറഫുദ്ദീൻ, അലി ചാലിശ്ശേരി, അസ്‌കർ, വിജയ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Similar Posts