< Back
Oman
Quality is needed... for buildings and workers; Omans Ministry of Trade and Investment launches national plan
Oman

നിലവാരം വേണം... കെട്ടിടങ്ങൾക്കും, തൊഴിലാളികൾക്കും; ദേശീയ പദ്ധതിയുമായി ഒമാൻ വ്യാപാര നിക്ഷേപ മന്ത്രാലയം

Web Desk
|
13 Feb 2026 8:44 PM IST

തൊഴിലാളികളുടെ പ്രൊഫഷണൽ നിലവാരം മെച്ചപ്പെടുത്തുക, നിർമാണ പ്രവർത്തനങ്ങളിലെ പിഴവുകൾ കുറക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം

മസ്കത്ത്: ഒമാനിലെ നിർമാണ മേഖലയുടെ നിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കാനായി ദേശീയ പദ്ധതി ആവിഷ്കരിച്ച് വ്യാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം. തൊഴിലാളികളുടെ പ്രൊഫഷണൽ നിലവാരം മെച്ചപ്പെടുത്തുക, നിർമാണ പ്രവർത്തനങ്ങളിലെ പിഴവുകൾ കുറക്കുക എന്നിവയൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യം.

തൊഴിലാളികൾക്ക് സൈറ്റുകളിൽ നേരിട്ട് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനും സാങ്കേതിക കഴിവുകൾക്കൊപ്പം തന്നെ നിലവാരം ഉയർത്തുന്നതിനുള്ള പരിശീലനം നൽകുന്നതിേനും പദ്ധതിയിൽ പ്രത്യേകം മൊഡ്യൂളുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മസ്കത്ത്, നിസ്‌വ, സുഹാർ എന്നിവിടങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ഇ- ബിൽഡിംഗ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മാണ കമ്പനികളെയും വിതരണക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പരിശീലനം മേഖലയുടെ സുസ്ഥിരമായ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് ഇ - ബിൽഡിംഗ് സി.ഇ.ഒ ഹുസൈൻ ബിൻ മഷൂർ അൽ അസ്‌ഫൂർ പറഞ്ഞു.

Similar Posts