< Back
Oman
Quran Quiz Competition; Prizes were distributed to the winners
Oman

ഐ.എം.ഐ സലാല ഖുർആൻ പ്രശ്‌നോത്തരി; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

Web Desk
|
12 April 2024 7:09 PM IST

ഇസ്‌റാഅ് അധ്യായം അടിസ്ഥാനമാക്കി മുതിർന്നവർക്കും കൗമാരക്കാർക്കുമാണ് മത്സരങ്ങൾ നടത്തിയത്

സലാല: ഐ.എം.ഐ സലാല റമദാനിൽ നടത്തിയ ഖുർആൻ പ്രശ്‌നോത്തരി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഇസ്‌റാഅ് അധ്യായം അടിസ്ഥാനമാക്കി മുതിർന്നവർക്കും കൗമാരക്കാർക്കുമാണ് മത്സരങ്ങൾ നടത്തിയത്. ശബ്‌ന അർഷദ് ഒന്നാം സ്ഥാനവും സഈദ് കെ.കെ. രണ്ടാം സ്ഥാനവും ജസീന ഫൈസൽ മുന്നാം സ്ഥാനവും കരസ്ഥമാക്കി.

കൗമാരക്കാരുടെ ക്യാറ്റഗറിയിൽ നാസിഹ് അമീൻ ഒന്നാം സ്ഥാനം നേടി. ഷയാൻ കെ.പി. രണ്ടാം സ്ഥാനവും ഷബിൻ അർഷദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കെ.ഷൗക്കത്തലി, സി.പി.ഹാരിസ്, സാബുഖാൻ, റജീന സലാഹുദ്ദീൻ, മുസബ് ജമാൽ, ബഷീർ അഹമ്മദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശ്‌നോത്തരിക്ക് കൺവീനർ അർഷദ് കെ.പി. നേത്യത്വം നൽകി.

Similar Posts