< Back
Oman

Oman
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു
|10 April 2023 2:41 PM IST
മസ്‌കത്തിൽ റോഡിലേക്ക് പാറ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു. മസ്‌കത്ത് ഗവർണറേറ്റിൽ റോഡിലേക്ക് പാറ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അമീറാത്ത്-ഖുറിയത്ത് റോഡിലാണ് സംഭവം. ആർക്കും പരിക്കുകളെന്നുമില്ലെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. വിവിധ ഗവർണറേറ്റുകളിൽ നാളെ വരെ ഒറ്റപ്പെട്ട മഴക്കും ഇടി മിന്നിലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
വാദികൾ ഒഴുകാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
