< Back
Oman
ramadan kit, salalah
Oman

പ്രവാസി വെൽഫെയർ സലാല റമദാൻ കിറ്റുകൾ വിതരണം ചെയ്തു

Web Desk
|
27 March 2023 8:13 AM IST

വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടുകൂടി നടത്തി വരുന്ന റിലീഫ് പരിപാടിയിൽ ഇതുവരെ നൂറോളം പ്രവാസി കുടുംബങ്ങൾക്കും വ്യക്തികൾക്കും ഒരു മാസത്തേക്ക് ആവശ്യമായ വിഭവങ്ങൾ വിതരണം നടത്തി

പ്രവാസി വെൽഫെയർ സലാല പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും വ്രത മാസത്തിൽ നോമ്പുതുറ വിഭവങ്ങൾ വിതരണം നടത്തി. അൽ അക്മാർ ട്രേഡിങ് എം.ഡി അൽഅമീൻ, അൽ ദല്ലാ ഫ്രൂട്ട്സ് റീജണൽ മാനേജർ ഷഹീർ കണമല, ഇസ്മായിൽ കാനുൻ ട്രേഡിങ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടുകൂടി നടത്തി വരുന്ന റിലീഫ് പരിപാടിയിൽ ഇതുവരെ നൂറോളം പ്രവാസി കുടുംബങ്ങൾക്കും വ്യക്തികൾക്കും ഒരു മാസത്തേക്ക് ആവശ്യമായ വിഭവങ്ങൾ വിതരണം നടത്തി. അരി, അരിപ്പൊടി പഞ്ചസാര, ഓയിൽ, ഈത്തപ്പഴം തുടങ്ങി ഇരുപതോളം ഇനങ്ങളടങ്ങിയ കിറ്റാണ് വിതരണം നടത്തിയത്.

പ്രവാസി വെൽഫെയർ പ്രസിഡൻറ് കെ.ഷൗക്കത്തലി, ടീം വെൽഫെയർ കൺവീനർ സജീബ് ജലാൽ , മുസ്തഫ.കെ, സിദ്ദീഖ്. എൻ.പി. മുസമ്മിൽ മുഹമ്മദ്, അയ്യൂബ്.വി തുടങ്ങിയവർ നേതൃത്വം നൽകി.

Related Tags :
Similar Posts