< Back
Oman
സലാല ലുലുവിൽ റമദാൻ സൂഖ് പ്രവർത്തനമാരംഭിച്ചു
Oman

സലാല ലുലുവിൽ റമദാൻ സൂഖ് പ്രവർത്തനമാരംഭിച്ചു

Web Desk
|
16 Feb 2025 5:19 PM IST

സലാല: ലുലു സലാല ഹൈപ്പർ മാർക്കറ്റിൽ അഹ്‌ലൻ റമദാൻ എന്ന പേരിൽ റമദാൻ സൂഖ് പ്രവർത്തനമാരംഭിച്ചു. ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ മന്ത്രാലയത്തിലെ മാനേജർ മുഹമ്മദ് ഉബാദ് ഗവാസാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ സലാല ലുലു ജനറൽ മാനേജർ മുഹമ്മദ് നവാബും സംബന്ധിച്ചു.

ഹൈപ്പർമാക്കറ്റിന്റെ ഇരു വശങ്ങളിലായി വിശാലമായ ഏരിയയിലാണ് റമദാൻ സൂഖ് ഒരുക്കിയിരിക്കുന്നത്. റമദാനിലെ വിവിധ ആഴ്ചകളിലായി എട്ട് നിസാൻ പാത് ഫൈന്ററുകളാണ് ഒമാനിലെ ഉപഭോക്താക്കൾക്കയി നൽകുന്നത്. കൂടാതെ നാൽപതോളം സമ്മാനങ്ങളുമുണ്ട്. രണ്ട് മാസങ്ങളിൽ പത്ത് റിയാലിന് പർച്ചേസ് ചെയ്യുന്നവരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക.

വിവിധ ഉത്പന്നങ്ങൾക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫുഡ്, ഹൗസ് ഹോൾഡ്, ലിനൻ, ഇലക്ട്രിക്കൽ തുടങ്ങിയ എല്ലാത്തിലും ഓഫറുകൾ ലഭ്യമാണ്. ലുലുവിന്റെ ഒമാനിലെ എല്ലാ ഔട്‌ലെറ്റുകളിലും റമദാൻ ഓഫറുകൾക്ക് തുടക്കമായിട്ടുണ്ട്. പി.ആർ.ഒ അവാദ് മറ്റു മാനേജ്‌മെന്റ് അംഗങ്ങളുംമറ്റു സ്വദേശി പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

Related Tags :
Similar Posts