< Back
Oman
ഒമാനില്‍ കുറവ് വരുത്തിയ തൊഴില്‍ വിസ നിരക്കുകള്‍  നാളെ മുതല്‍ പ്രാബല്യത്തില്‍
Oman

ഒമാനില്‍ കുറവ് വരുത്തിയ തൊഴില്‍ വിസ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

Web Desk
|
31 May 2022 6:45 PM IST

ഒമാനില്‍ കുറവ് വരുത്തിയ തൊഴില്‍ വിസ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പ്രവാസികള്‍ക്ക് ഏറെ ഗുണകരമായ തീരുമാനമായിരിക്കുമിത്. ജൂണ്‍ ഒന്നുമുതല്‍ വിസ നിരക്കുകളില്‍ വലിയ കുറവാണ് തൊഴില്‍ മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളത്.

കൂടാതെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് പിഴയില്ലതെ സെപ്തംബര്‍ ഒന്നു വരെ പുതുക്കാന്‍ കഴിയും. വിസനിരക്കുകളില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ഇന്ന് ഒരു ദിവസത്തേക്ക് ഇലക്‌ട്രോണിക് സേവനങ്ങള്‍ നിര്‍ത്തി വയ്ക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Similar Posts