< Back
Oman
Oman
ഒമാന്‍ തീരത്ത് നിന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതായി ബന്ധുകൾ
18 Jun 2022 11:37 PM IST
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ആർ.ഒ.പിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല
മസ്കത്ത്: ഒമാനിലെ തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ-അഷ്ഖറതീരത്ത് നിന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതായി ബന്ധുകൾ അറിയിച്ചു. പാകിസ്താൻ തീരത്ത് നിന്നാണ് അലി, സാലിം എന്നിവരെ കണ്ടെത്തിയിട്ടുള്ളത്. ഇരുവരും ആരോഗ്യവാൻമാരാണെന്നും കുടുംബവുമായി സംസാരിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.
അതേ സമയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ആർ.ഒ.പിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ജുൺ ഒമ്പതിനാണ് മത്സ്യബന്ധന ബോട്ടിൽ പോയ രണ്ട് യുവാക്കളെ കടലിൽ കാണാതായതായി തെക്കൻ ശർഖിയ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡിന് വിവരം ലഭിക്കുന്നത്. ആർ.ഒ.പി വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് ഊർജിതമായ തിരിച്ചിൽ നടത്തിയിരുന്നു.