< Back
Oman

Oman
ഒമാനിലെ മബേലയിൽ റസ്റ്ററന്‍റിൽ പൊട്ടിത്തെറി; 18 പേർക്ക് പരിക്ക്
|13 Aug 2023 9:56 PM IST
പ്രദേശമൊന്നടങ്കം കുലുങ്ങുന്ന രീതിയിലാണ് പൊട്ടിത്തെറിയുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
മസ്‌കത്ത്: ഒമാനിലെ മബേലയിൽ റസ്റ്ററന്‍റിലുണ്ടായ പൊട്ടിത്തെറിയിൽ 18പേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കനത്ത സ്ഫോടനത്തിൽ റസ്റ്ററന്‍റിന് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും വരെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പാചകവാതകം ചോർന്നാണ് അപകടമെന്നാണ് പ്രാഥമിക സൂചനകളിൽ വ്യക്തമാകുന്നത്.
പ്രദേശമൊന്നടങ്കം കുലുങ്ങുന്ന രീതിയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപ്രതീക്ഷിതമായുണ്ടായ സ്ഫോടനത്തിന്റെ ശബ്ദം ദൂരെ സ്ഥലങ്ങളിൽ വരെ കേൾക്കുന്ന രീതിയിലായിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അതിവേഗം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.