< Back
Oman
Road closures announced in Muscat ahead of National Day naval fleet parade
Oman

ഒമാൻ ദേശീയ ദിനാഘോഷം; ബീച്ച് റോഡ് ഇന്ന് മുതൽ ശനിയാഴ്ച പകൽ 3 വരെ താത്കാലികമായി അടച്ചിടും

Web Desk
|
18 Nov 2025 8:38 PM IST

വിദേശകാര്യ മന്ത്രാലയം റൗണ്ട് എബൗട്ട്- അൽ ഖുറം ബീച്ച് റൗണ്ട് എബൗട്ട് വരെയുള്ള റോഡിലാണ് നിയന്ത്രണം

മസ്കത്ത്: ഒമാൻ ദേശീയദിന ആഘോഷത്തിന്റെ ഭാ​ഗമായി ബീച്ച് റോഡ് താത്കാലികമായി അടച്ചിടുമെന്ന് റോയൽ ഒമാൻ പൊലീസ്. വിദേശകാര്യ മന്ത്രാലയം റൗണ്ട് എബൗട്ടിൽ നിന്ന് അൽ ഖുറം ബീച്ച് റൗണ്ട് എബൗട്ട് വരെയുള്ള ബീച്ച് റോഡിലാണ് അടച്ചിടൽ. ഇന്ന് പുലർച്ചെ മുതൽ നവംബർ 23 ശനിയാഴ്ച പകൽ 3 മണി വരെയാകും നിയന്ത്രണം.

നവംബർ 20,21 ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ചടങ്ങുകൾക്കായി സുരക്ഷാ ക്രമീകരണവും ശുചീകരണവും സംഘാടന പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിനാണ് നടപടി. അധികൃതർ പ്രഖ്യാപിച്ച ബദൽ റൂട്ടുകൾ പാലിക്കാനും പൊലീസിന്റെ നിർദേശങ്ങൾ അനുസരിക്കാനും ജനറൽ സെക്രട്ടറിയേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ദേശീയ ആഘോഷങ്ങൾ വിജയകരമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു. ദേശീയദിന പരിപാടികൾക്കായി സുൽത്താനേറ്റിലുടനീളം ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പരിപാടികളിൽ പങ്കെടുക്കുക.

Similar Posts