< Back
Oman
ഒമാനില്‍ വെള്ളപ്പാച്ചിലില്‍ റോഡ് ഭാഗികമായി തകര്‍ന്നു;   യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്
Oman

ഒമാനില്‍ വെള്ളപ്പാച്ചിലില്‍ റോഡ് ഭാഗികമായി തകര്‍ന്നു; യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്

Web Desk
|
8 July 2022 12:03 PM IST

മസ്‌കത്ത്: ഒമാനില്‍ സൗത്ത് ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖില്‍ വിലായത്ത് താഴ്വരയിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വാദി അല്‍-സഹ്താന്‍ റോഡിന്റെ ഒരു ഭാഗം തകര്‍ന്നു.

ഇതുവഴി പോകുന്ന വാഹനങ്ങളും യാത്രക്കാരും ജാഗ്രത പുലര്‍ത്തണമെന്നും റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. വാദികളെല്ലാം നിറഞ്ഞൊഴുകുകയാണ്. വിവിധ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. ജനങ്ങള്‍ക്ക് നിരന്തരം മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അധികൃതരും രംഗത്തുണ്ട്.

Similar Posts