< Back
Oman
Royal Oman Police announces Ramadan working hours
Oman

റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ്

Web Desk
|
16 Feb 2026 5:50 PM IST

24 മണിക്കൂറുമുള്ള പൊലീസ് സ്റ്റേഷൻ ജോലി പതിവുപോലെ

മസ്‌കത്ത്: റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ്(ആർഒപി). വിവിധ ആർഒപി ഡിവിഷനുകളിലെ പ്രവൃത്തി സമയമാണ് ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ ഉച്ചക്ക് 12:30 വരെയാണ് പ്രവൃത്തി സമയം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾ പതിവുപോലെ ജോലികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Similar Posts