< Back
Oman
റോയൽ ഒമാൻ പൊലീസ് വാർഷികദിനം ആചരിച്ചു
Oman

റോയൽ ഒമാൻ പൊലീസ് വാർഷികദിനം ആചരിച്ചു

Web Desk
|
5 Jan 2022 10:36 PM IST

പരിശീലനം പൂർത്തിയാക്കിയ റോയൽ ഒമാൻ പൊലീസ് പുതിയ ബാച്ചിന്റെ ബിരുദദാനവും നടന്നു

റോയൽ ഒമാൻ പൊലീസ് വാർഷികദിനം ആചരിച്ചു. സൈനിക പരേഡിൽ വിവിധ സേനാ വിഭാഗങ്ങൾ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് സല്യൂട്ട് നൽകി. ഒമാനിലെ നിസ്വ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിൽ നടന്ന പരിപാടിയിൽ സായുധ സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അധ്യക്ഷതവഹിച്ചു. നിസ്വയിലെത്തിയ സുൽത്താനെ പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ് ഹസ്സൻ മുഹ്സിൻ അൽ ശറൈഖിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നടന്ന സൈനിക പരേഡിൽ വിവിധ സേനാ വിഭാഗങ്ങൾ സുൽത്താന് സല്യൂട്ട് നൽകി.


പരിശീലനം പൂർത്തിയാക്കിയ റോയൽ ഒമാൻ പൊലീസ് പുതിയ ബാച്ചിന്റെ ബിരുദദാനവും നടന്നു. റോയൽ ഒമാൻ പൊലീസിന്റെ ഉപഹാരം സുൽത്താൻ ഹൈതം ബിൻ ത്വരികിന് ലെഫ്. ജനറൽ ഹസ്സൻ മുഹ്സിൻ അൽ ശറൈഖി സമ്മാനിച്ചു. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, കമാൻഡേഴ്സ്, സുൽത്താൻ സായുധ സേന, സുരക്ഷാ വിഭാഗം മേധാവികൾ, ആർ.ഒ.പി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Royal Oman Police Celebrate Anniversary

Similar Posts