< Back
Oman
4WD വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ വിലക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ്
Oman

4WD വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ വിലക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ്

Web Desk
|
7 July 2023 9:58 AM IST

ഒമാനിൽ ഫോർവീൽ ഡ്രൈവ് എസ്.യു.വി വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ പ്രവാസികൾക്ക് വിലക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

കുടുംബ വിസയിലുള്ളവർക്ക് മാത്രമേ ഇത്തരം വാഹനം രജിസ്റ്റർ ചെയ്യാൻ പറ്റുകയൊള്ളു എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇക്കാര്യത്തിലാണ് വിശദീകരണവുമായി റോയൽ ഒമാൻ പൊലീസ് എത്തിയിരിക്കുന്നത്. എല്ലാ പ്രവാസികൾക്കും ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ രജിസ്റ്റർ കഴിയുന്നതാണെന്നും ആർ.ഒ.പി ട്വീറ്റ് ചെയ്തു.

Similar Posts