< Back
Oman
റോയൽ ഒമാൻ പൊലീസ് പട്രോളിംഗ് വ്യൂഹത്തിൽ ഇനി ഇലക്ട്രിക് വാഹനങ്ങളും
Oman

റോയൽ ഒമാൻ പൊലീസ് പട്രോളിംഗ് വ്യൂഹത്തിൽ ഇനി ഇലക്ട്രിക് വാഹനങ്ങളും

Web Desk
|
7 Dec 2024 8:43 PM IST

സുസ്ഥിര വികസനവും ക്ലീൻ എനർജി ഉപഭോഗവും ഉയർത്തികാട്ടുന്നതിനുള്ള സേനയുടെ പ്രതിബന്ധതയുടെ ഭാഗമായാണ് നടപടി

മസ്കത്ത്: ട്രാഫിക്, സുരക്ഷ പട്രോളിംഗിനുള്ള വാഹനവ്യുഹത്തിൽ ഇലക്ട്രിക് വാഹനങ്ങളുൾപ്പെടുത്തി റോയൽ ഒമാൻ പൊലീസ്. സുസ്ഥിര വികസനവും ക്ലീൻ എനർജി ഉപഭോഗവും ഉയർത്തികാട്ടുന്നതിനുള്ള പൊലീസിന്റെ പ്രതിബന്ധതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ദിനേനയുള്ള ആവശ്യങ്ങൾക്കായി ക്ലീൻ എനർജി ഉപയോഗിക്കുന്നതിലൂടെ കാർബൺ രഹിത ഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള സേനയുടെ പ്രതിബന്ധതയാണ് എടുത്ത് കാണിക്കുന്നതെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്്താവനയിൽ പറഞ്ഞു.

സുസ്ഥിര ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റിൽ ട്രാൻസ്പോർട്ട് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇലക്ട്രിക്് വാഹന റാലി നടത്തിയിരുന്നു.

മസ്‌കത്ത് നിന്നും ദാഖിലിയ അൽ വുസ്ത എന്നിവിടങ്ങളിലൂടെ ദോഫാർ വരെയുള്ള ആയിരം കിലോമീറ്ററാണ് റാലി കവർ ചെയ്തത്. 12 കാറുകളാണ് ഈ റാലിയിൽ പങ്കെടുത്തത്. ഇലക്ട്രിക് വാഹനങ്ങൾ വിൽകുന്ന ആറ് കമ്പനികളാണ് ഇപ്പോൾ ഒമാനിലുള്ളത്. ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി 18 പദ്ധതികളാണ് മന്ത്രാലയം ഇതുവരെ പ്രഖ്യാപിച്ചത്.

Similar Posts