< Back
Oman

Oman
റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത് സംഗീത കച്ചേരികൾ റദ്ദാക്കി
|27 Dec 2023 8:59 AM IST
ഫലസ്തീനിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തിൽ 2023-2024 സീസണിലെ എല്ലാ സംഗീത കച്ചേരികളും റദ്ദാക്കിയതായി റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത് അറിയിച്ചു.
ക്ലാസിക്കൽ പ്രോഗ്രാം ഉപയോഗിച്ചായിരിക്കും സീസൺ പുനരാരംഭിക്കുക. ഇതിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ഫലസ്തീനിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യമായി ഒമാനി അതോറിറ്റി ഫോർ ചാരിറ്റബിൾ വർക്കുകളുമായി ഏകോപിപ്പിച്ച് ഫലസ്തീന് സമർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
