< Back
Oman

Oman
ശൈഖ് സഈദിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഒമാൻ ഭരണാധികാരി
|28 July 2023 2:36 AM IST
അബൂദബി രാജകുടുംബാംഗം ശൈഖ് സഈദിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് കേബിൾ സന്ദേശമയച്ചു.
പരേതനെ സ്വർഗ്ഗത്തിൽ പ്രവേശിക്കാനും ശൈഖ് മുഹമ്മദിനും കുടുംബത്തിനും എമിറേറ്റ്സിലെ ജനങ്ങൾക്കും സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന് സുൽത്താൻ സന്ദേശത്തിൽ പറഞ്ഞു.
ശൈഖ് സഈദിന്‍റെ മരണത്തിൽ വിവിധ ലോക നേതാക്കൾ അനുശോചന സന്ദശമയക്കുന്നുണ്ട്. യുഎഇയിൽ മൂന്നു ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.