< Back
Oman

Oman
രൂപയുടെ മൂല്യം താഴോട്ട് തന്നെ; ഒരു ഒമാൻ റിയാലിന് 236.16 രൂപ
|16 Dec 2025 3:28 PM IST
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 91എന്ന താഴ്ന്ന നിലയിലാണ്
മസ്കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഗൾഫ് കറൻസികളുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഉയർന്നു. നിലവിൽ ഒരു ഒമാൻ റിയാലിന് 236.16 രൂപ ആണ് വിനിമയ നിരക്ക്. ഒമാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് കറൻസി റെമിറ്റൻസ് ഗണ്യമായ ലാഭം നൽകും. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കറൻസികളിൽ ഒന്നായി ഒമാൻ റിയാൽ തുടരുകയാണ്.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 91എന്ന താഴ്ന്ന നിലയിലാണ്. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച ഉടൻ രൂപയുടെ മൂല്യം 90.82 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച ഒരു ഡോളറിന് 90.80 എന്ന നിലവാരത്തിലേക്ക് താഴ്ന്നിരുന്നെങ്കിലും അൽപ്പം തിരിച്ചുകയറി 90.74 നിലവാരത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.