< Back
Oman
പ്രളയ മേഖലയില്‍ വേറിട്ട ദുരിതാശ്വാസ നീക്കവുമായി റുവി കെ.എം.സി.സി
Oman

പ്രളയ മേഖലയില്‍ വേറിട്ട ദുരിതാശ്വാസ നീക്കവുമായി റുവി കെ.എം.സി.സി

Web Desk
|
6 Oct 2021 11:01 PM IST

ദുരിത ബാധിതരായ ഇന്ത്യന്‍ വംശജരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കൂടെ നില്‍ക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ക്കൊപ്പം പ്രദേശത്ത് സന്ദര്‍ശ്ശനം നടത്തിയ റുവി കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു

മാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് മൂലം പ്രളയം ബാധിച്ച ബാത്തിന ഗവര്‍ണ്ണറേറ്റില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി റുവി കെ.എം.സി.സി. ബാത്തിന ഏരിയയിലുള്ള പ്രവാസികളുടെ പാര്‍പ്പിടങ്ങള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എല്ലാ മലയാളികളോടും അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് കാമ്പയിന് തുടക്കം കുറിച്ചത്.

ചെളിയും വെള്ളവും നിറഞ്ഞ് തികച്ചും ഉപയോഗ ശൂന്യമായ പാര്‍പ്പിട കേന്ദ്രങ്ങളിലേക്ക് തൊഴിലാളികളുള്‍പ്പെടുന്ന അമ്പതംഗ സംഘത്തെ എത്തിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വെള്ളവും ഭക്ഷ്യ വിഭവങ്ങളും, കിടക്ക, മറ്റ് അത്യാവശ്യ സാധങ്ങള്‍ പ്രദേശത്ത് എത്തിച്ച് ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്തു.

ദുരിത ബാധിതരായ ഇന്ത്യന്‍ വംശജരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കൂടെ നില്‍ക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ക്കൊപ്പം പ്രദേശത്ത് സന്ദര്‍ശ്ശനം നടത്തിയ റുവി കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ക്രിയാത്മകമായ ഇടപെടല്‍ നടത്തിയ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് കെ.എം.സി.സി ഭാരവാഹി പി.ടി.എ റഷീദ് പറഞ്ഞു.

Related Tags :
Similar Posts