< Back
Oman
Oman
സലാലയിലെ ആദ്യ കാല പ്രവാസി സി.കെ ചാത്തു നാട്ടിൽ നിര്യാതനായി
|27 July 2025 10:37 AM IST
സലാല: സലാലയിലെ ആദ്യ കാല പ്രവാസിയും കോഴിക്കോട് ഏടച്ചേരി പുറമേരി തലായി സ്വദേശിയുമായ സി.കെ ചാത്തു എന്ന സലാലക്കാരുടെ ചാത്തുവേട്ടൻ നാട്ടിൽ നിര്യാതനായി. ദീർഘകാലം സലാലയിൽ ഹോട്ടൽ നടത്തിയിരുന്നു. സലാല സെന്ററിലുള്ള ഇദ്ദേഹത്തിന്റെ കടയിലാണ് ആദ്യമായി ഷവായി (ഗ്രിൽ) ചിക്കൻ ആരംഭിച്ചതെന്ന് കെ.എസ് മുഹമ്മദലി പറഞ്ഞു. പ്രവാസികളുടെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കേസുകളിലെല്ലം ഇടപെട്ടിരുന്നതിനാൽ പൊലീസ് ചാത്തു എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ കടയിൽ നിന്ന് ചായ കുടിക്കാത്ത മലയാളികൾ വിരളമായിരുന്നുവെന്ന് ആദ്യകാല പ്രവാസികൾ പറഞ്ഞു. 1990 ലാണ് ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. മ്യതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു.