< Back
Oman

Oman
'സലാല അടുക്കള' ഭാരവാഹികളെ തെരഞ്ഞെടുത്തു
|16 Jan 2023 5:04 PM IST
പ്രവാസി വനിതകളുടെ പുതിയ കൂട്ടായ്മയായ സലാല അടുക്കളയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാഹിദ കലാമാണ് കൺവീനർ. ഡോ.സമീറ സിദ്ദീഖ്, ഡോ. സൗമ്യ സനാതൻ, അപർണ വരുൺ, അനിത അജിത്, അനുഷ അംജിത്ത് എന്നിവരാണ് കോഡിനേറ്റർമാർ. ശോഭ മുരളി, രശ്മി പ്രശാന്ത്, വ്യന്ദ അനിൽ, മുഫ്‌സീന മുനീർ,പ്രിയ ദാസ്, എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിയംഗങ്ങളാണ്.
കഴിഞ്ഞ ദിവസം ലുബാൻ പാലസിൽ നടന്ന ലോഞ്ചിങ് പരിപാടിയിൽ മിനി സ്‌ക്രീൻ താരം അനുമോളമാണ് പുതിയ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തത്. നിരവധി വനിതകൾ പരിപാടിയിൽ സംബന്ധിച്ചു.