< Back
Oman

Oman
സലാല-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ് വൈകുന്നു
|19 April 2025 6:17 PM IST
ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല
സലാല: സലാല-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ് IX 446 വൈകുന്നു. ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് യാത്രക്കാർക്ക് നൽകിയ വിശദീകരണം. വിമാനത്തിൽ കയറ്റിയ യാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷം പുറത്തിറക്കുകയായിരുന്നുവെന്ന് യാത്രക്കാരനായ സജീബ് ജലാൽ പറഞ്ഞു. പ്രശ്നം പരിഹരിച്ച് എപ്പോൾ പുറപ്പെടാനാകുമെന്നതിനെ കുറിച്ച് അധികൃതർ ഒന്നും പറയുന്നില്ല. കുടുംബങ്ങളും കുട്ടികളുമുൾപ്പടെ വിമാനം ഏകദേശം ഫുൾ ആണ്. കൊച്ചിയിൽ നിന്ന് രാവിലെ 10.30 ന് പുറപ്പെട്ട് 1.05 ന് സലാലയിലെത്തി ഇവിടുന്ന് ക്യത്യസമയത്ത് തിരികെ പുറപ്പെടാനൊരുങ്ങി റൺവെയിലെത്തിയതിന് ശേഷമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് വിമാനം പാർക്ക് ബേയിലേക്ക് മാറ്റി യാത്രക്കാരെ ഇറക്കുകയായിരുന്നു.