< Back
Oman

Oman
സലാല എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളെ തെരഞ്ഞെടുത്തു
|28 Feb 2023 12:13 AM IST
സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ സലാല ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. അബ്ദുല്ല അൻവരി (പ്രസിഡന്റ്), മുസ്തഫ അരീക്കോട് (ജനറൽ സെക്രട്ടറി), സുബൈർ ഹുദവി(ട്രഷറർ).
ഷമീർ ഫൈസി, മുസ്തഫ വളാഞ്ചേരി, അമീർ മുസ്ലിയാർ, അബ്ദുൽ വാഹിദ് ചുഴലി(വൈസ് പ്രസിഡണ്ടുമാർ). റസാഖ്, ഷാഫി മണ്ണാർക്കാട്, സ്വാലിഹ് നടുവനാട്, റഹ്മത്തുള്ള മാഷ് (ജോയിന്റ് സെക്രട്ടറിമാർ).
പുതിയ കമ്മിറ്റി രൂപീകരണത്തിന് അബ്ദുൽ ഫത്താഹ്, ഹാഷിം കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി. മദ്‌റസത്തുസുന്നിയ്യയിൽ ചേർന്ന ജനറൽ ബോഡിയിൽ ഷുഹൈബ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഷമീർ ഫൈസി അധ്യക്ഷനായി. അബ്ദുൽ ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. മുസ്തഫ അരീക്കോട് നന്ദി പറഞ്ഞു.