< Back
Oman
സലാല ട്രാവലേഴ്‌സ് ക്ലബ്ബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Oman

സലാല ട്രാവലേഴ്‌സ് ക്ലബ്ബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
20 Oct 2024 8:50 PM IST

90 പേരോളം രക്തദാനത്തിൽ പങ്കാളികളായി

സലാല: റിയ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സലാല ട്രാവലേഴ്‌സ് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്കിൽ നടന്ന പരിപാടി ഡോ: കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അഡ്മിൻ സിറാജ് സിദാൻ അധ്യക്ഷത വഹിച്ചു. എ.പി.കരുണൻ, ഹുസൈൻ കാച്ചിലോടി, പവിത്രൻ കാരായി എന്നിവർ ആശംസകൾ നേർന്നു. പരിമിതമായ സമയത്തിനുള്ളിൽ 90ലധികം യുവാക്കൾ രക്തദാനം നടത്തി. അടിയന്തിര ഘട്ടത്തിൽ രക്തം ആവശ്യമുള്ളവർക്ക് ട്രാവലേഴ്‌സ് ക്ലബ്ബുമായി ബന്ധപ്പെടാമെന്ന് അഡ്മിൻ അറിയിച്ചു. ക്ലബ്ബിന്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് രക്തദാന ക്യാമ്പാണിത്. 31 തവണ രക്തം നൽകിയ അസ്‌ലമും 55 തവണ രക്തം നൽകിയ സുനിൽ നാരായണനും ക്യാമ്പിൽ പങ്കെടുത്തിരുന്നു. യാത്രകൾ മാത്രമല്ല ജീവ കാരുണ്യ പ്രവർത്തനത്തിലും മുന്നിൽ ഉണ്ടാകുമെന്ന് അഡ്മിൻ പറഞ്ഞു. അഡ്മിൻമാരായ സിദ്ദീഖ് ബാബു, ഉസ്മാൻ സായ്വാൻ, അനസ് പോപ്‌സ്, ഫാറൂഖ് സലാല,ശിഹാബ് ആലടി എന്നിവർ നന്ദി പറഞ്ഞു.
Similar Posts