< Back
Oman

Oman
സലാല ട്രാവലേഴ്സ് ക്ലബ്ബ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
|22 March 2026 11:04 PM IST
സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ്
സലാല: ഈദ് അവധി ദിനത്തിൽ സലാല ട്രാവലേഴ്സ് ക്ലബ്ബ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 130 പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 71 പേർക്കാണ് രക്തം നൽകാൻ കഴിഞ്ഞതെന്ന് ഭാരവാഹികൾ പറഞ്ഞു.
ക്യമ്പിന് അഡ്‌മിൻ മാരായ സിറാജ് സിദാൻ, ഫാറൂഖ് സലാല, ഉസ്മാൻ സയ്‌വാൻ, ശിഹാബ് ആലടി, അനസ് പോപ്സ് എന്നിവർ നേത്യത്വം നൽകി. വിവിധ സംഘടന പ്രതിനിധികളും ക്യാമ്പിൽ സംബന്ധിച്ചു.