< Back
Oman
കെ.എം.സി.സി വടം വലി മത്സരം; സലാല ട്രാവലേഴ്സ്‌ ക്ലബ്ബ്‌ വിജയികൾ
Oman

കെ.എം.സി.സി വടം വലി മത്സരം; സലാല ട്രാവലേഴ്സ്‌ ക്ലബ്ബ്‌ വിജയികൾ

Web Desk
|
9 Nov 2025 11:09 PM IST

സലാല: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ മഴവിൽ സലാലയെ തോൽപ്പിച്ച്‌ സലാല ട്രാവലേഴ്സ്‌ ക്ലബ്ബ്‌ വിജയികളായി. ഫാസ്‌ അക്കാദമി മൈതാനിയിൽ നടന്ന മത്സരത്തിൽ പത്ത്‌ ടീമുകളാണ് പങ്കെടുത്തത്‌. എൽ.സി.സി സലാല മൂന്നാം സ്ഥാനം കരസ്ഥമാക്കി. വാശിയേറിയ മത്സരങ്ങൾ വീക്ഷിക്കാൻ കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ എത്തിയിരുന്നു.

ചടങ്ങിൽ കോൺസുലാർ ഏജന്റ്‌ ഡോ: കെ.സനാതനൻ മുഖ്യാതിഥിയായിരുന്നു. കെ.എം.സി.സി പ്രസിഡന്റ്‌ വി.പി. അബ്‌ദു സലാം ഹാജി മത്സരം ഉദ്‌ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം രാകേഷ്‌ കുമാർ ജാ നിർവ്വഹിച്ചു. തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ്‌ സീതിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കേന്ദ്ര ജില്ല ഭാരവാഹികൾ സംബന്ധിച്ചു.

Related Tags :
Similar Posts