< Back
Oman

Oman
കോഴിക്കോട് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് വെറും 19.99 റിയാലിന് പറക്കാം; 'ബ്രേക്കിങ് ഫെയർസ്' ഓഫറുമായി സലാം എയർ
|24 Aug 2025 3:41 PM IST
ആഗസ്റ്റ് 24 മുതൽ 28 വരെയാണ് ബുക്കിങ് തീയതി
മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാൻ അവസരമൊരുക്കി സലാം എയർ. മസ്‌കത്തിൽ നിന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് 19.99 ഒമാനി റിയാൽ മുതൽ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. സലാം എയറിന്റെ 'ബ്രേക്കിങ് ഫെയർസ്' എന്ന പേരിലുള്ള പുതിയ പ്രൊമോഷണൽ ഓഫറിന്റെ ഭാഗമായാണ് ഈ ഇളവ്.
കോഴിക്കോടിന് പുറമെ, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും 19.99 റിയാലിന്റെ അടിസ്ഥാന നിരക്കിൽ യാത്ര ചെയ്യാം. ജിസിസി നഗരങ്ങളാായ ദുബൈ, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കും പാകിസ്താനിലെ പ്രധാന നഗരങ്ങളിലേക്കും ഇതേ നിരക്ക് ബാധകമാണ്. ലൈറ്റ് ഫെയർ വിഭാഗത്തിലുള്ള ഈ ടിക്കറ്റുകളിൽ 5 കിലോ ഹാൻഡ് ലഗേജ് സൗജന്യമായി കൊണ്ടുപോകാം.
ഓഫർ കാലാവധി:
- ബുക്കിങ് തീയതി: 2025 ആഗസ്റ്റ് 24 മുതൽ 28 വരെ
- യാത്രാ തീയതി: 2025 ഒക്ടോബർ 1 മുതൽ നവംബർ 30 വരെ