< Back
Oman

Oman
സന്തോഷ് കുമാറിനെ സലാല കോൺഗ്രസ് പ്രവർത്തകർ അനുസ്മരിച്ചു
|11 Jan 2025 11:03 PM IST
സലാല: ഇൻകാസ് സലാല പ്രസിഡന്റും ഒ.ഐ.സി.സി യുടെ ആദ്യകാല നേതാവുമായിരുന്ന സന്തോഷ് കുമാറിനെ സലാലയിലെ കോൺഗ്രസ് പ്രവർത്തകർ ഒത്തുചേർന്ന് അനുസ്മരിച്ചു. ഇൻകാസും ഐ.ഒ.സിയും സംയുക്തമായി മ്യൂസിക് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഐ.ഒ.സി പ്രസിഡന്റ് ഡോ. നിഷ്താർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് നാഷണൽ കമ്മിറ്റിയംഗം ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ചു. മൗന പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ഹരികുമാർ ചേർത്തലയും വിവിധ സംഘടന പ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. ഇൻകാസ് നാഷണൽ കമ്മിറ്റി അംഗം ദീപക് മോഹൻദാസ്, ജനറൽ സെക്രട്ടറി അജിത് മജീന്ദ്രൻ, ഐഒസി നേതാകളായ ശ്യാം മോഹൻ, റിസാൻ എന്നിവർ നേതൃത്വം നൽകി.