< Back
Oman
Sapil Football Academy
Oman

സാപിൽ ഫുട്‌ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തു

Web Desk
|
6 May 2023 10:49 PM IST

സലാലയിൽ സാപിൽ ഫുട്‌ബോൾ അക്കാദമി മുൻ ഫുട്‌ബോൾ താരം പ്രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗൾഫ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ദോഫാർ സ്‌പോട്‌സ് ആന്റ് യൂത്ത് ഡയരക്ടർ അലി ബാക്കി, ഡോ. സനാതനൻ, രാകേഷ് കുമാർ ജാ, ഒ. അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.

അക്കാദമിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ഡയരക്ടർ സുധാകരൻ ഒളിമ്പിക് വിശദീകരിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം വിജയന്റെയും തൃശൂരിലെ റെഡ്സ്റ്റാർ അക്കാദമിയുടെയും സഹകരണത്തിലാണ് സാപിൽ അക്കാദമി പ്രവർത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.



ഡയരക്ടർ നൂർനവാസ് സ്വാഗതവും അയ്യൂബ് വക്കാട്ട് നന്ദിയും പറഞ്ഞു. ശിഹാബ് കാളികാവ് പരിപാടി നിയന്ത്രിച്ചു. റഷീദ് കൽപറ്റ, എ.പി കരുണൻ, റസ്സൽ മുഹമ്മദ്, ബെൻഷാദ് അൽ അംരി തുടങ്ങി വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു.

അഞ്ച് വയസ്സ് മുതൽ ഇരുപത് വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. അൻ നാസർ ക്ലബ്ബിലെ കോച്ച് താരിഖ് അൽ മസ്ഹലിയാണ് പ്രധാന പരിശീലകൻ. കൂടാതെ മൂന്ന് മലയാളി പരിശീലകരുമുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 6.30 മുതൽ 8.30 വരെയാണ് പരിശീലനം.

Similar Posts