< Back
Oman
Sargavedi Drama Festival
Oman

സർഗവേദി നാടകോത്സവം വെള്ളിയാഴ്ച

Web Desk
|
16 May 2023 9:52 PM IST

സലാല: സർഗ്ഗവേദി സലാല സംഘടിപ്പിക്കുന്ന ആറാമത് ഏകദിന നാടകോത്സവം മെയ് 19ന് വെള്ളിയാഴ്ച നടക്കും. വാലി ഓഫീസിന് സമീപത്തായി മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്റ് ടൂറിസത്തിന് കീഴിലുള്ള മ്യൂസിയം ഹാളിലാണ് പരിപാടി നടക്കുക.

നാല് നാടകങ്ങളാണ് അരങ്ങേറുക. എസ്.എൻ കലാവേദി അവതരിപ്പിക്കുന്ന ചുഴി, കെ.എസ്.കെ സലാല അവതരിപ്പിക്കുന്ന അലാക്കിന്റെ അവുലും കഞ്ഞീം, സലാല ഫ്രണ്ട്‌സ് ആന്റ് ഫാമിലി അവതരിപ്പിക്കുന്ന സെമിത്തേരിയിലെ ഉപന്യാസങ്ങൾ, സലാല ഫിലിം ഗ്രൂപ്പ് അവതരിപ്പിക്കുന്ന ബ്ലാക് ഔട്ട് എന്നിവയാണ് നാടകങ്ങൾ.

നാടകോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ എ.പി കരുണൻ, ഡോ. നിഷ്താർ, ആഷിഖ് എന്നിവർ അറിയിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ചെയർമാൻ രാകേഷ് കുമാർ ജാ പരിപാടി ഉദ്ഘാടനം ചെയ്യും.

മ്യൂസിയം ഹാൾ പുതുക്കി പണിതതിന് ശേഷം ആദ്യമായാണ് ഒരു പ്രവാസി പരിപാടി അരങ്ങേറുന്നത്. 2019ലാണ് അവസാനമായി നാടകോത്സവം നടന്നത്. അന്ന് പരിപാടി വീക്ഷിക്കാൻ വൻ ജനാവലി എത്തിയിരുന്നു.

Similar Posts