< Back
Oman
Savings system for expatriate workers in Oman from July 19, 2027
Oman

ഒമാനിലെ പ്രവാസി തൊഴിലാളികൾക്കായുള്ള 'സമ്പാദ്യ സംവിധാനം' 2027 ജൂലൈ 19 മുതൽ

Web Desk
|
14 July 2025 12:33 PM IST

രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു

പ്രവാസി തൊഴിലാളികൾക്കായി 'സമ്പാദ്യ സംവിധാനം' നടപ്പാക്കാൻ ഒമാൻ. 2026 ൽ പ്രാബല്യത്തിൽ വരാനിരുന്ന സംവിധാനം 2027 ജൂലൈ 19 മുതൽ നടപ്പാക്കണമെന്ന് പുതുതായി പുറപ്പെടുവിച്ച റോയൽ ഡിക്രിയിൽ പറയുന്നു. സാമൂഹിക സംരക്ഷണ നിയമത്തിന്റെ പ്രഖ്യാപനം സംബന്ധിച്ച 52/2023 നമ്പർ റോയൽ ഡിക്രിയിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് 60/2025 നമ്പർ റോയൽ ഡിക്രി പുറപ്പെടുവിച്ചത്.

ഇൻഷ്വർ ചെയ്ത പ്രവാസിയുടെ അടിസ്ഥാന വേതനത്തിന്റെ 9 ശതമാനം പ്രതിമാസം മാറ്റിവെക്കുന്നതാണ് സേവിംഗ്‌സ് സിസ്റ്റം. പ്രവാസി ജീവനക്കാർക്കുള്ള സേവനാവസാന ഗ്രാറ്റുവിറ്റിക്ക് പകരമായാണ് സാമൂഹിക സംരക്ഷണ നിയമപ്രകാരമുള്ള സേവിംഗ്‌സ് സിസ്റ്റം വരുന്നത്. ഒമാനി ഇതര തൊഴിലാളികൾക്ക് ഈ സംവിധാനം നിർബന്ധമാണ് (ആർട്ടിക്കിൾ 136), അടിസ്ഥാന ശമ്പളത്തിന്റെ 9 ശതമാനമാണ് അവർ നൽകേണ്ടത്.

മറ്റ് വ്യവസ്ഥകൾ നടപ്പാക്കാനുള്ള തീയതികളും പുതിയ ഉത്തരവിലൂടെ പരിഷ്‌കരിച്ചിട്ടുണ്ട്:

പ്രവാസി തൊഴിലാളികളുടെ തൊഴിൽ പരിക്കുകളുടെയും തൊഴിൽ രോഗങ്ങളുടെയും ഇൻഷുറൻസ് ബ്രാഞ്ച് 2026 ന് പകരം 2028 ജൂലൈയിൽ നടപ്പാക്കും.

അസുഖ അവധി, അസാധാരണ അവധി ഇൻഷുറൻസ് ബ്രാഞ്ച് 2025 ന് പകരം 2026 ജൂലൈയിൽ നടപ്പാക്കും.

പ്രവാസി തൊഴിലാളികൾക്കുള്ള സേവിംഗ്‌സ് സിസ്റ്റം സമയപരിധി നീട്ടിയത് ബന്ധപ്പെട്ട കക്ഷികൾക്ക് ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ മതിയായ സമയം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Similar Posts