< Back
Oman
Shopping centers and retail stores must provide eco-friendly bags for free: Omans Ministry of Commerce
Oman

ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; രണ്ടാം ഘട്ടം ജനുവരി മുതൽ നടപ്പാക്കും

Web Desk
|
25 Dec 2024 9:29 PM IST

2027 ജൂലൈ ഒന്നോടെ പൂർണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റുകയാണ് ലക്ഷ്യം

മസ്‌കത്ത്: ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനത്തിന്റെ രണ്ടാം ഘട്ടം ജനുവരി മുതൽ നടപ്പാക്കിത്തുടങ്ങും. 2027 ജൂലൈ ഒന്നോടെ പൂർണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റുകയാണ് ലക്ഷ്യം. ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഈ വർഷം ജൂലൈയിൽ ആശുപത്രി, ഫാർമസി ക്ലിനിക് എന്നിവിടങ്ങളിലാണ് നടപ്പാക്കിയത്. 2025 ജനുവരി ഒന്നുമുതൽ ഫാബ്രിക് സ്റ്റോർ, ടെക്സ്‌റ്റൈൽസ്, ടൈലറിങ്, കണ്ണട ഷോപ്പ്, മൊബൈൽ ഷോപ്പ്, സർവീസ് സെൻറർ, വാച്ച് സർവീസ്, ഹൗസ്ഹോൾഡ് കടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

2025 ജൂലൈ ഒന്നുമുതൽ ഭക്ഷണ ശാലകൾ, പഴം-പച്ചക്കറി വിതരണ സ്ഥാപനങ്ങൾ, ഗിഫ്റ്റ് ഷോപ്പ്, ബേക്കറി, ബ്രഡ്, സ്വീറ്റ്സ് വിൽപന കടകൾ, കാൻഡി ഫാക്ടറി, എന്നിവിടങ്ങളിലുമാണ് നിരോധനം നടപ്പാക്കിത്തുടങ്ങുന്നത്. നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി അതോറിറ്റി ബോധവൽക്കരണ ക്യാമ്പയിൻ നടത്തി. പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനും പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പുനരുപയോഗിക്കാവുന്ന ബാഗുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നത്. നിയമ ലംഘകർക്ക് 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ലഭിക്കും. കുറ്റം ആവർത്തിക്കുന്നവരുടെ മേൽ പിഴ ഇരട്ടിയാവുകയും ചെയ്യും.

Similar Posts