< Back
Oman

Oman
മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷ അനിവാര്യമാണ്: മന്ത്രി ജി.ആർ അനിൽ
|16 Feb 2023 11:20 PM IST
'മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലും പ്രതിഷേധമുണ്ടായി. ഇതുകേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്തതാണ്'
തിരുവനന്തപുരം: നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന് നൽകിക്കൊണ്ടിരിക്കുന്ന സുരക്ഷ അനിവാര്യമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ. മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലും പ്രതിഷേധമുണ്ടായി. ഇതു കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്തതാണ്. സാധാരണക്കാരോട് അകന്നു നിൽക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ജി.ആർ.അനിൽ മീഡിയവണിനോട് പറഞ്ഞു.