< Back
Oman
മസ്‌കത്തിൽ ഇന്ത്യൻ എംബസിയുടെ ആദ്യ കോൺസുലാർ വിസ-സേവന കേന്ദ്രം തുറന്നു; ആഗസ്റ്റ് 15ഓടെ 11 കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാകും
Oman

മസ്‌കത്തിൽ ഇന്ത്യൻ എംബസിയുടെ ആദ്യ കോൺസുലാർ വിസ-സേവന കേന്ദ്രം തുറന്നു; ആഗസ്റ്റ് 15ഓടെ 11 കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാകും

Web Desk
|
20 July 2025 11:00 PM IST

ഖുറമിലുള്ള അൽ റെയ്ഡ് ബിസിനസ് സെന്ററിലാണ് കേന്ദ്രം ആരംഭിച്ചത്

മസ്‌കത്ത്" മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ ആദ്യത്തെ കോൺസുലാർ വിസ- സേവന കേന്ദ്രം എസ്.ജി.ഐ.വി.എസ് കമ്പനി ആരംഭിച്ചു. ഖുറമിലുള്ള അൽ റെയ്ഡ് ബിസിനസ് സെന്ററിലാണ് കേന്ദ്രം ആരംഭിച്ചത്. പാസ്പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിംഗ്, അറ്റസ്റ്റേഷൻ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ അപേക്ഷകൾ തുടങ്ങി നിരവധി സേവനങ്ങൾ പുതുതായി ആരംഭിച്ച കേന്ദ്രം കൈകാര്യം ചെയ്യും. എല്ലാ അപേക്ഷകരും എസ്.ജി.ഐ.വി.എസ് അപ്പോയിന്റ്‌മെന്റ് ബുക്കിങ് പേജ് വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ഒമാനിലുടനീളം ആസൂത്രണം ചെയ്തിട്ടുള്ള 11 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ ആദ്യത്തേതാണ് ഈ സൗകര്യം. സുൽത്താനേറ്റിലുടനീളം കോൺസുലാർ, പാസ്പോർട്ട്, വിസ, മറ്റ് പൊതു സേവന ഓഫറുകൾ എന്നിവ വ്യാപിപ്പിക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണിത്

വിസ സർവിസ് കേന്ദ്രങ്ങൾ വരുന്നത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ മാസമാണ് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചത്. എംബസിയുടെ കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ ജൂലൈ ഒന്ന് മുതൽ പുതിയ സേവന ദാതാവായ എസ്.ജി.ഐ.വി.എസ് ഗ്ലോബൽ സർവിസസിലേക്കും മാറിയിട്ടുണ്ട്. സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് ഒമാനിലുടനീളം 11 പുതിയ അപേക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ, എല്ലാ സേവനങ്ങളും അൽ ഖുവൈറിലെ ഡിപ്ലോമാറ്റിക് ഏരിയയിലുള്ള എംബസി പരിസരത്ത് നിന്ന് തന്നെയാകും ലഭിക്കുക. ആഗസ്റ്റ് 15ഓടെ 11 പുതിയ കേന്ദ്രങ്ങളും പൂർണമായി പ്രവർത്തനക്ഷമമാകും. മസ്‌കത്ത്, സലാല, സുഹാർ, ഇബ്രി, സുർ, നിസ്വ, ദുകം, ഇബ്ര, ഖസബ്, ബുറൈമി, ബർക്ക എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.

Similar Posts