< Back
Oman

Oman
ശഹീന്‍ ചുഴലിക്കാറ്റ്: കേടുവന്ന പാസ്‌പോര്‍ട്ടുകള്‍ സൗജന്യമായി പുതുക്കി നല്‍കും
|13 Feb 2022 4:04 PM IST
ശഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേടുവന്ന ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ സൗജന്യമായി പുതുക്കിനല്‍കുമെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്ങ്.
ശഹീന്‍ ചുഴലിക്കാറ്റിന്റെ ഫലമായാണ് പാസ്‌പോര്‍ട്ട് കേടുവന്നതെന്ന് ബോധ്യപ്പെടുത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രണ്ടു മാസത്തിനകം അപേക്ഷ സമര്‍പ്പിക്കുകയും വേണം. ചുഴലിക്കാറ്റ് നാശനഷ്ടങ്ങള്‍ വരുത്തിയ ഖാബൂറയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ എഴുപതോളം പേരുടെ ലിസ്റ്റ് നേരത്തേ എംബസിക്ക് നല്‍കിയിരുന്നു.
അന്ന് അപേക്ഷ നല്‍കിയവരുടെ പാസ്‌പോര്‍ട്ടിന്റെ നിലവിലെ സ്ഥിതി അറിയിക്കണമെന്നും അംബാസഡര്‍ പറഞ്ഞു. എംബസിയുടെ പുതിയ തീരമാനം ബാത്തിന മേഖലയിലെ നൂറ് കണക്കിന് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകും.