< Back
Oman
Shati Al Khurram Beach cleaning
Oman

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഷാതി അൽ ഖുറം ബീച്ച് ശുചീകരിച്ചു

Web Desk
|
23 May 2023 7:25 AM IST

ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഷാതി അൽ ഖുറം ബീച്ച് ശുചീകരിച്ചു. ഒമാന്റെ ജി20 ടീമുമായി സഹകരിച്ചായിരുന്നു പരിപാടി. ഇന്ത്യയുടെ നിലവിലുള്ള ജി20 അധ്യക്ഷ സ്ഥാനത്തിന്റെ ഭാഗമായി പാരിസ്ഥിതിക സുസ്ഥിരതയും കമ്മ്യൂണിറ്റി ഇടപെടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം സംഘടിപ്പിച്ചത്.

ബീച്ച് ശചീകരണ പരിപാടിയിൽ ഒമാനിലെ ജി20 ടീമിലെ വിദ്യാർഥികളും അംഗങ്ങളും ഉൾപ്പെടെ നൂറിലധികം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. ജി20 സെക്രട്ടേറിയറ്റിലെ പങ്കജ് ഖിംജി ഒമാന്റെ, സുൽത്താനേറ്റിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് എന്നിവരും പങ്കെടുത്തു.

ബീച്ച് ശുചീകരണം മികച്ച വിജയമാക്കാൻ തങ്ങളുടെ സമയവും ഊർജവും നിസ്വാർഥമായി സംഭാവന ചെയ്ത ഒമാനിലെ എല്ലാ സന്നദ്ധപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഒമാനിലെ ജി20 ടീമിലെ അംഗങ്ങൾക്കും മസ്‌കത്തിലെ ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.




Similar Posts