< Back
Oman
സിതാര ഇൻ സലാലസെപ്തംബർ 13 ന് സലാലയിൽ
Oman

'സിതാര ഇൻ സലാല'സെപ്തംബർ 13 ന് സലാലയിൽ

Web Desk
|
8 Sept 2024 11:12 PM IST

സലാല: പ്രമുഖ ഗായിക സിത്താര നയിക്കുന്ന പ്രൊജക്ട് മലബാറികസ് ടീമിന്റെ സംഗീത വിരുന്ന് സെപ്തംബർ പതിമൂന്നിന് സലാലയിൽ നടക്കും. 'സിതാര ഇൻ സലാല' എന്ന പേരിൽ അൽ മുറൂജ് ഇന്റോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി 8.30 നാണ് ആരംഭിക്കുക. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഒളിമ്പിക് ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഡൂഡിൽസ് ബ്രാന്റിംഗ് ജനറൽ മാനേജർ ജസ്ഫാൻ, ഡോ:സനാതനൻ, രാകേഷ് കുമാർ ജാ, ജംഷാദ് അലി എന്നിവർ സബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് doodlezz.com/ss

Similar Posts