< Back
Oman
Six Arab nationals held for extorting over OMR200,000
Oman

പ്രണയക്കെണിയൊരുക്കി രണ്ട് ലക്ഷം റിയാൽ തട്ടി; ഒമാനിൽ ആറ് അറബ് പ്രവാസികൾ അറസ്റ്റിൽ

Web Desk
|
22 Sept 2025 12:10 PM IST

സമൂഹ മാധ്യമം വഴിയായിരുന്നു സ്ത്രീയാണെന്ന വ്യാജേനയുള്ള തട്ടിപ്പ്

മസ്‌കത്ത്: സമൂഹ മാധ്യമം വഴി പ്രണയക്കെണിയൊരുക്കി രണ്ട് ലക്ഷം റിയാലിലേറെ തുക തട്ടിയെടുത്ത ആറ് അറബ് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. ദാഖിലിയ ഗവർണറേറ്റ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു.

സ്ത്രീയാണെന്ന വ്യാജേന പ്രതികൾ ഇരയുമായി പ്രണയബന്ധം സ്ഥാപിക്കുകയായിരുന്നുവെന്ന് ആർഒപി പറഞ്ഞു. തുടർന്ന്, തന്റെ കുടുംബം പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഇരയോട് രണ്ട് ലക്ഷം റിയാലിൽ (ഏകദേശം 5,20,000 ഡോളർ) കൂടുതൽ തുക ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് ആർഒപി വ്യക്തമാക്കി.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാനും സംശയാസ്പദമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനും റോയൽ ഒമാൻ പൊലീസ് താമസക്കാരോട് ആവശ്യപ്പെട്ടു, സമൂഹ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് വർധിച്ചുവരുന്ന ഭീഷണിയാണെന്നും പറഞ്ഞു.

Related Tags :
Similar Posts