< Back
Oman
വാഹനാപകടത്തിൽ മരിച്ച ആറ് മ്യതദേഹങ്ങൾ സലാലയിൽ ഖബറടക്കി
Oman

വാഹനാപകടത്തിൽ മരിച്ച ആറ് മ്യതദേഹങ്ങൾ സലാലയിൽ ഖബറടക്കി

Web Desk
|
27 Nov 2023 6:13 AM IST

കഴിഞ്ഞ ദിവസം മഖ്ഷൻ വിലായത്തിലെ ദോഖയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ജോർദാനി കുടുംബത്തിലെ ആറ് പേരെ സലാല ബലദിയ ഖബറിസ്ഥാനിലാണ് മറമാടിയത്.

മസ്കത്തിൽ നിന്ന് സലാലയിലേക്ക് വരികയായിരുന്ന വാഹനം ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

ഈസ മാജിദ് മൂസ ഷിബ് ലി, അസാല മഹ്മൂദ് ഹസൻ സഹൂദ് കൂടാതെ മക്കളായ യാസ്മിൻ ഈസ മാജിദ് ഷിബ് ലി,സൈനബ് ഈസ മാജിദ് ഷിബ് ലി,റസ്മിയ ഈസ മാജിദ് ഷിബ് ലി , അബ്ദുല്ല ഈസ മാജിദ് ഷിബ് ലി എന്നിവരാണ് മരിച്ചത്. സംസ്കാര ചടങ്ങിൽ സ്വദേശികൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.

Similar Posts