< Back
Oman

Oman
ഒമാനിലെ ഹൈമക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് പരിക്ക്
|1 Aug 2022 10:30 AM IST
മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്
ഒമാനിൽ അൽവുസ്ത ഗവർണറേറ്റിലെ ആദം-തുംറൈത്ത് റോഡിൽ ഹൈമക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഹൈമ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി അൽ വുസ്ത ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയരക്ടറേറ്റ് ജനറൽ അറിയിച്ചു. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽപെട്ടവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.