< Back
Oman
സലാലയില്‍ എസ്.എന്‍.ഡി.പി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
Oman

സലാലയില്‍ എസ്.എന്‍.ഡി.പി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Web Desk
|
5 Jun 2022 2:01 PM IST

സലാല: എസ്.എന്‍.ഡി.പി സനായിയ്യ വെസ്റ്റ് ശാഖയുടെ നേതൃത്വത്തില്‍ വിപുലമായ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഔഖത്തിലെ ജബല്‍ ഹോട്ടലില്‍ നടന്ന പരപാടി ജി.ഡി.പി.എസ് ഒമാന്‍ കോഡിനേറ്റര്‍ സി.വി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരിയും കോണ്‍സുലാര്‍ ഏജന്റുമായ ഡോ. കെ. സനാധനന്‍ ആശംസയര്‍പ്പിച്ചു. ശാഖ പ്രസിഡന്റ് ശ്രീജിത് കെ.വി അധ്യക്ഷനായി. സെക്രട്ടറി അനില്‍ കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കോവിഡിന് ശേഷം ആദ്യമായി നടന്ന പരിപാടിയില്‍ സലാലയിലെ പ്രമുഖ ഗായകര്‍ പങ്കെടുത്ത ഗാനമേളയും വിവിധ കലാ പരിപാടികളും നടന്നു. വിനോദ് സുബ്രഹ്മണ്യന്‍ സ്വാഗതവും മുരളി നന്ദിയും പറഞ്ഞു.

Similar Posts