< Back
Oman
SNDP Salalah Action Committee
Oman

എസ്.എന്‍.ഡി.പി സലാല ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

Web Desk
|
9 Aug 2023 7:22 AM IST

എസ്.എന്‍ ഡി.പി യോഗം നേരിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിശ്ചയിച്ച പശ്ചാത്തലത്തില്‍ മുന്‍ സലാല യൂണിയന്‍ പ്രസിഡന്റ് കെ.കെ രമേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

നിലവിലുള്ള ശാഖകള്‍ക്ക് പകരം പുതിയവ രൂപീകരിച്ച് തത്പര കക്ഷികളെ നിയമിക്കാനാണ്‌ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ശ്രമിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.

പുനഃസംഘടനക്ക് അനാവശ്യമായ കാല താമസമാണ്‌ എടുക്കുന്നത്. ചില തത്‌പര കക്ഷികല്‍ ചേര്‍ന്ന് ശ്രീനാരായണീയരുടെ കൂട്ടായ്‌മയെ തകര്‍ക്കാനാണ്‌ ശ്രമിക്കുന്നതെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ഇത്തരം വിഷയങ്ങള്‍ എസ്.എന്‍ ഡി.പി യോഗ നേത്യത്തെ അറിയിച്ചതായും ഇവര്‍ പറഞ്ഞു.

Similar Posts