< Back
Oman

Oman
എസ്.എന്‍.ഡി.പി സലാല കുടുംബ സംഗമം സംഘടിപ്പിച്ചു
|20 Aug 2023 11:47 PM IST
എസ്.എന്‍.ഡി. പി സലാല യൂണിയന്‍ ഏരിയ തല കുടുംബ സംഗമം സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാര്‍ പാലസ് ഹാളില്‍ നടന്ന പരിപാടി കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ.സനാതനന്‍ ഉദ്‌ഘാടനം ചെയ്തു. അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സി.വി സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു. സലാല യൂണിയന്‍ തെരഞ്ഞെടുപ്പ് പുരോഗതി അദ്ദേഹം വിശദീകരിച്ചു.
അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ കലാധരന്‍, മറ്റു ഭാരവാഹികളായ എം.ബി സുനില്‍ രാജ്, കെ.വി മോഹനന്‍, മാതൃസഭ സെക്രട്ടറി ലതാവിജയൻ എന്നിവർ സംസാരിച്ചു. മൂന്ന് ശാഖകളിലെ പ്രവര്‍ത്തകരാണ് ഏരിയ തല കുടുംബ സംഗമത്തില്‍ പങ്കെടുത്തത്.