< Back
Oman
സോഷ്യൽ ഫോറം ഒമാൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Oman

സോഷ്യൽ ഫോറം ഒമാൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
1 Sept 2022 11:06 PM IST

അൽ റഫ സെന്റർ ഫോർ എക്സലൻസ് ബിൽഡിംഗ് വെച്ച് നടന്ന ക്യാമ്പിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നൂറോളം പ്രവാസികൾ സംബന്ധിച്ചു

മസ്‌ക്കത്ത്: 75-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ ഫോറം ഒമാനും, ആസ്റ്റർ റോയൽ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും, ഉദര രോഗ പരിശോധനയും സംഘടിപ്പിച്ചു. അൽ റഫ സെന്റർ ഫോർ എക്സലൻസ് ബിൽഡിംഗ് വെച്ച് നടന്ന ക്യാമ്പിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നൂറോളം പ്രവാസികൾ സംബന്ധിച്ചു.

അനസ് ഇടുക്കി അധ്യക്ഷത വഹിച്ച പരിപാടിയിൽ സോഷ്യൽ ഫോറം ഒമാൻ വൈസ് പ്രസിഡണ്ട് ഷമീർ പത്തനംതിട്ട സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. Dr അഞ്ചു മുല്ലത് , ആസ്റ്റർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ സുമിത് കുമാർ ,സോഷ്യൽ ഫോറം ഒമാൻ പ്രതിനിധി റാമിസ് അലി കാലിക്കറ്റ്, ആസ്റ്റർ ഹോസ്പിറ്റൽ പ്രതിനിധികളായ ഫസൽ കോഴിക്കോട്, റമീസ് തലശ്ശേരി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.


Related Tags :
Similar Posts